ആലപ്പുഴ: പ്രശസ്ത ഗായകൻ ഇടവ ബഷീർ
ഗാനമേളക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് അദ്ദേഹം നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഇടവ സ്വദേശിയാണ്.
ഗാനമേളകളിലൂടെ പ്രശസ്തനായ ഗായകനാണ് ഇടവ ബഷീർ. ഏതാനും സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.