കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയാണ് മഞ്ജുവിന്റെ മൊഴി എടുത്തത്. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇത് രണ്ടാം തവണയാണ് മഞ്ജു വാര്യരില്‍ നിന്നും മൊഴിയെടുക്കുന്നത്. ഇപ്പോള്‍ പുറത്തു വന്ന ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവില്‍ നിന്ന് വീണ്ടും മൊഴിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് സംഘമെത്തിയത്. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു.
കേസുമായി ബന്ധപ്പെട്ട് നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അടുത്തയിടെ പുറത്തു വന്നിരുന്നു. മഞ്ജു വാര്യരെ അപകീര്‍ത്തി പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പുകളും ഇതില്‍ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലവും സാഹചര്യവുമാണ് മഞ്ജുവില്‍ നിന്നും പ്രധാനമായി ചോദിച്ച അറിഞ്ഞത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച നോട്ടീസ് കാവ്യയ്ക്ക് നേരിട്ട് നല്‍കാനാണ് തീരുമാനം. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.