എന്നെ പറ്റിച്ചിട്ടും എന്നെ ഊമ്പിച്ചിട്ടും നിന്നെ കേരളത്തില്‍ ജീവിക്കാനനുവദിക്കില്ല, ഇത് സുരേഷ് ഗോപി സിനിമയിലെ രഞ്ജിപണിക്കരുടെ ഡയലോഗല്ല, മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരം ഷെയിന്‍ നിഗത്തിന് നേരെ നിര്‍മ്മാതാവു നടത്തിയ ഫോണ്‍ ഭീക്ഷണിയാണിത്. ഇടക്കാലത്തെ വെടിനിര്‍ത്തലിന് ശേഷം വീണ്ടും ക്വട്ടേഷന്‍ സംഘ സാന്ധ്യം വിളിച്ചറിയിക്കുന്നതാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍. ഏറെ വിവാദങ്ങള്‍ ഒപ്പമുള്ള വെയില് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഭീക്ഷണിക്കെതിരെയാണ് ഷെയിന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നുത്. തനിക്കാരുമില്ലന്നും അതിനാലാണ് ഇതിവിടെ പയുന്നതെന്നും ഒപ്പം നില്‍ക്കണമെന്നുമുള്ള ഷെയിനിന്റെ ലൈവ് കാണുന്നവര്‍ക്ക് നൊമ്പരമാകുന്നു.
തനിക്കു എന്താ ചെയ്യേണ്ടത് എന്നറിയില്ല എന്നും കുര്‍ബാനിയുടെ രണ്ടാം ഷെഡ്യൂളിന് വേണ്ടി മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് ഗുഡ് വില്‍ എന്റര്റ്റെയിന്മെന്റ്സ് ഉടമസ്ഥനായ ജോബി ജോര്‍ജ് തനിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും ഷെയിന്‍ പറഞ്ഞു. ജോബി നിര്‍മ്മിച്ച വെയില് എന്ന ചിത്രത്തിലും വര്‍ണചിത്ര സുബൈര്‍ നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലും ആണ് ഷെയിന്‍ നിഗം ഇപ്പോള്‍ അഭിനയിക്കുന്നത്. വെയിലിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം കുര്‍ബാനിയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്ന സമയത്താണ് ഈ പ്രശ്നം ഉണ്ടായതു എന്നും തന്നോടും കുര്‍ബാനി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സുബൈറിനോടും മോശമായാണ് ജോബി പെരുമാറിയത് എന്നും ഷെയിന്‍ നിഗം പറഞ്ഞു.
ഷെയിന്റെ വാക്കുകള്‍: കുര്‍ബാനയ്ക്കു വേണ്ടി താന്‍ ഗെറ്റപ്പ് മാറ്റിയതിനു ആണ് ഈ നിര്‍മ്മാതാവ് ആക്ഷേപവും ഭീഷണിയും ആയി എത്തിയത് എന്നും ഈ പ്രശ്നത്തിന്റെ പേരില്‍ താര സംഘടനയായ അമ്മക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും ഷെയിന്‍ പറഞ്ഞു. അബിക്കയുടെ മകന് ആയതു കൊണ്ടാണ് മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ തനിക്കു ഇതൊക്കെ സഹിക്കേണ്ടി വരുന്നത് എന്ന് പറഞ്ഞ ഷെയിന്‍ നിഗം ഇതിനെതിരെ നിയമപരമായും മുന്നോട്ടു പോകും എന്നാണ് പറയുന്നത്.
കുര്‍ബാനിയുടെ നിര്‍മ്മാതാവിന് പ്രാക്കോടെ പ്രാക്ക്: തന്നെ പറ്റിച്ചിട്ടു ഷെയിന്‍ കേരളത്തില്‍ ജീവിക്കില്ല എന്നും, കുര്‍ബാനി എന്ന ചിത്രം തകരും എന്നും അതിന്റെ നിര്‍മ്മാതാവ് കേരളത്തില്‍ പട്ടിയെ പോലെ തെണ്ടി നടക്കുന്നത് താന്‍ കാണിച്ചു തരാം എന്നൊക്കെയും ജോബി ജോര്‍ജ് പറയുന്ന വാട്സാപ്പ് ഓഡിയോ ക്ലിപ്പുകളും ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ജോബിക്ക് നേരെ നേരത്തെയും നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. കിസ്മത്, പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഷെയിന്‍ ഒട്ടേറെ ചിത്രങ്ങളും ആയി തിരക്കയിലാണ്. വലിയ പെരുന്നാള്‍, കുര്‍ബാനി, വെയില്, ഉല്ലാസം, സീനു രാമസാമിയുടെ തമിഴ് ചിത്രം എന്നിവയാണ് ഷെയിന്‍ പ്രധാന വേഷം ചെയ്തു ഇനി പുറത്തു വരാന്‍ ഉള്ള ചിത്രങ്ങള്‍.