സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയയൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാര്‍ പറഞ്ഞത്: ”കൊടിക്കുന്നില്‍ സുരേഷിനെ ഞാന്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ട്. വിഎസ് അച്യുതാനന്ദന്, എകെ ആന്റണി തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെയും ബഹുമാനിക്കണം. അവര്‍ക്ക് ഇപ്പോള്‍ പദവിയുണ്ടോയെന്ന് നോക്കേണ്ട. സല്യൂട്ട് ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. പ്രായമുള്ളവരെ കണ്ടാല്‍ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. അത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപി ഏത് പാര്‍ട്ടിയാണെന്ന കാര്യമൊക്കെ അവിടെ നില്ക്കട്ടെ. അദ്ദേഹം എംപിയെന്ന പദവിയില്‍ ഇരിക്കുമ്പോള്‍ അത് മാനിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു