കൊച്ചി: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളെ അനശ്വരനാക്കിയ നടൻ കലാശാല ബാബു (68) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ രാത്രി 12.30 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു.
കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ടം നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ കലാശാല ബാബു നാടകങ്ങളിൽ കൂടിയാണ് അഭിനയ ലോകത്തിലേക്ക് എത്തിയത്.
ഇണയെത്തേടി എന്നതാണ് ആദ്യ ചിത്രം. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു.
ഇണയെത്തേടി എന്നതാണ് ആദ്യ ചിത്രം. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റൺവേ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്തു.
ഇടക്കാലത്ത സിനിമയിൽ നിന്ന് മാറി സീരിയൽ രംഗത്തേക്ക് ചുവടുമാറ്റിയെങ്കിലും വീണ്ടും സിനിമാ ലോകത്തേക്ക് മടങ്ങിയെത്തി. കസ്തൂരിമാനാണ് കലാശാല ബാബുവിന്റെ രണ്ടാംവരവ് ശ്രദ്ധേയമാക്കിയത്. ഭാര്യ: ലളിത. മക്കൾ: ശ്രീദേവി, വിശ്വനാഥൻ.