പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന് പൃഥ്വിരാജ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന് പേരിട്ട ചിത്രം ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യും. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ‘ഒരു വര്‍ഷം മുന്‍പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്.
കാപ്പയാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ട മധു എന്ന ഗുണ്ടാ നേതാവായാണ് താരം എത്തിയത്.
‘ജയ ജയ ജയ ജയ ഹേ’ ആണ് ബേസില്‍ നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം. ദര്‍ശന രാജേന്ദ്രന് ചിത്രത്തില്‍ പ്രധാന കഥാപാത്രമായിരുന്നു. ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. മുഹാഷിന്‍ സംവിധാനം ചെയ്ത ‘കഠിന കഠോരമീ അണ്ഡകടാഹം’ ആണ് ബേസിലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.