ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ RDX കേസ് ഫയൽ ചെയ്തു. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ആർഡിഎക്സിൻ്റെ നിർമ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ്.
തൃപ്പൂണിത്തുറ കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാം ആണ് പരാതിക്കാരി. വഞ്ചന, ഗൂഢാലോചന കുറ്റം ചുമത്തി തൃപ്പൂണിത്തുറ പോലിസാണ് കേസ് എടുത്തത്. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി.
വ്യാജരേഖകൾ സൃഷ്ടിച്ച് നിർമാണച്ചെലവ് ഇരട്ടിയിലധികം വർധിപ്പിച്ചതായി പരാതിയിൽ പറയുന്നു. കൂടാതെ സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.