ഗുരുതര ആരോപണവുമായി ഹണി റോസ്സിനിമാ മേഖലയിലെ കൊള്ളരുതായ്മകളെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനപ്പൂര്‍വ്വം ചതിയില്‍ പെടുത്തുന്ന സംഭവങ്ങള്‍ സിനിമയില്‍ സ്ഥിരം സംഭവമായി മാറുന്നുണ്ടെന്ന് നായികമാര്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് ആവശ്യപ്പെടുന്നവര്‍ അത് ഒരു അവകാശമാണെന്ന രീതിയിലാണ് കണക്കാക്കുന്നതെന്നും നടി പാര്‍വ്വതിയാണ് ആദ്യമായി വെളിപ്പെടുത്തിയത്.കഴിഞ്ഞ ദിവസം കാസ്റ്റിങ്ങ് കൗച്ച് മലയാളത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കി നടി ഹണി റോസും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമയിലെ മറ്റൊരു ചതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി റോസ്.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് വണ്‍ ബൈ ടുവിലെ ചുംബന രംഗം സിനിമയുടെ പ്രചാരണത്തിന് ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചെന്നാണ് ഹണി റോസ് പറഞ്ഞത്. ചിത്രത്തില്‍ ചുംബന രംഗം ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ അത്തരം ഒരു രംഗം ആവശ്യമായി വന്നു. മരിച്ചു പോയ കാമുകന് തന്റെ മുന്പില് പ്രത്യേക്ഷപ്പെടുമ്പോള്‍ നായിക ചുംബിക്കുന്നതായിരുന്നു രംഗം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താന്‍ അത് ചെയ്യുകയും ചെയ്തു. ചുംബന രംഗത്തില്‍ അഭിനയിച്ചത് കൊണ്ട് തനിക്ക് ഇപ്പോഴും വിഷമം ഇല്ല.
എന്നാല്‍ സിനിമയുടെ പബ്ലിസിറ്റിക്കായി ഈ രംഗം അവര്‍ ഉപയോഗിച്ചു. മാര്‍ക്കറ്റിങ്ങ് തന്ത്രമായി അവര്‍ ആ രംഗങ്ങള്‍ ഉപയോഗിച്ചതാണ് തന്നെ വേദനിപ്പിച്ചത്. അതില്‍ എനിക്ക് വിയോജിപ്പുണ്ടായിരുന്നിട്ടും കാര്യമുണ്ടായില്ല. ഇനി അതുപോലൊരു രംഗം ചെയ്യേണ്ടി വന്നാല്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും നടി പറഞ്ഞു.
കഴിഞ്ഞ ദിവസം സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് എന്നത് ഉണ്ടെന്ന് ഹണി റോസ് പറഞ്ഞിരുന്നു. കൈരളിയിലെ ജെബി ജങ്ഷന് എന്ന അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്.
പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം കാര്യങ്ങള്‍ സേഫാണ്. കാരണം ഏത് സമയത്തും എന്റെ മാതാപിതാക്കള്‍ എനിക്കൊപ്പം തന്നെയുണ്ട് എന്നായിരുന്നു ഹണി പറഞ്ഞത്.
പലപ്പോഴും സിനിമയെ കുറിച്ചുള്ള കോളുകള്‍ എടുക്കുന്നത് എന്റെ അമ്മയാണ് . അതുകൊണ്ട് തന്നെ അത്തരം അനാവശ്യ സംസാരങ്ങള്‍ക്ക് അവസരം നല്‍കാറില്ല. മോശമായിട്ടുള്ള സമീപനവും സംസാരവും ഉണ്ടായിട്ടുണ്ട്.
ഫീല്‍ഡില്‍ തന്നെ ചില മാനേജര്‍മാര്‍ ബ്രെയിന്‍വാഷ് ചെയ്യാനുള്ള ശ്രമം നടത്തും. സിനിമയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള സ്ട്രഗിളിങ്ങ് പിരിയഡിലാണ് ഇത്തരം അനുഭവം നമുക്ക് കൂടുതല്‍ ഉണ്ടാകുക. അതേസമയം സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ മറ്റൊന്നും നമ്മളെ ബാധിക്കില്ലെന്നും ഹണി റോസ് പറഞ്ഞിരുന്നു.