ബംഗളൂരു: മയക്കുമരുന്നു കേസിൽ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടിൽ നടന്ന റെയ്ഡിനെത്തുടർന്ന് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തിരുന്നു. സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതിൽ രാഗിണിയും പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.