ഓസ്കര് ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടന് വില്‍ സ്മിത്ത്. ഓസ്കര് വേദിയില്‍ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.
എന്നാല്‍ ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്നാണ് ആരാധകരുടെ സംശയം. വിവാദത്തില്‍ ഓസ്കര് അധികൃതരും ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല.