ന്യൂയോര്‍ക്ക്: കനേഡിയന്‍ ഗായകന് ജസ്റ്റിന് ബീബര്‍ തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആരാധകരെ അറിയിച്ചു. സോഷ്യല്‍ മീഡിയയിയിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്. റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തിയതെന്ന് 28 കാരനായ ഗായകന് പറയുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം, റാംസെ ഹണ്ട് സിന്‍ഡ്രോം ‘മുഖത്തിന്റെ ബലഹീനതയോ പക്ഷാഘാതമോ പുറം ചെവിയില്‍ ചുണങ്ങോ ഉണ്ടാക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരമായതുമായ ഒരു അവസ്ഥയാണെന്നാണ് പറയുന്നത്. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല- സോസ്റ്റര്‍ വൈറസ് അതേ വൈറസ് ചിക്കന്‍ പോക്സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു.
മുഖത്തിന്റെ ഓരോ വശത്തിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തെ നാഡിയെ വൈറസ് പടരുകയും ബാധിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗുരുതരമായ വേദനാജനകമായ ചുണങ്ങില്‍ ചെവി പൊട്ടുന്നതിനും ഇത് കാരണമാകും. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നത് അടക്കം സംഭവിക്കാം.
”നിങ്ങള്‍ക്ക് എന്റെ മുഖത്ത് നിന്ന് കാണാന്‍ കഴിയുന്നത് പോലെ, എനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന ഈ സിന്‍ഡ്രോം ഉണ്ട്,” ബീബര്‍ തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തി. ‘ഈ വൈറസ് എന്റെ ചെവിയിലെ നാഡിയെയും മുഖത്തെ ഞരമ്പുകളെയും ബാധിക്കുകയും എന്റെ മുഖത്തിന് പക്ഷാഘാതം ഉണ്ടാക്കുകയും ചെയ്തു’- ബീബര്‍ പറയുന്നു.
വീഡിയോയ്ക്കിടയില്‍, ഈ അവസ്ഥ തന്റെ മുഖത്തിന്റെ ഒരു വശം തളര്‍ത്തിയെന്നും, ഒരു കണ്ണ് ചിമ്മുന്നതിനും, ചിരിക്കാനും ബുദ്ധിമുട്ടുണ്ടെന്നും താരം പറയുന്നു. ഈ രോഗം കാരണം ബീബറിന് തന്റെ ഷോകള്‍ പലതും റദ്ദാക്കേണ്ടി വന്നു. ആന്റിവൈറല്‍ തെറാപ്പികളും കോര്‍ട്ടികോസ്റ്റീറോയിഡുകളും ഉള്‍പ്പെടെ നിരവധി ചികിത്സാ രീതികള്‍ ആര്‍എച്ച്സിന് ലഭ്യമാണ് എന്നാണ് വിവരം.
ഈ രോഗം വളരെ വേദനാജനകമായ അവസ്ഥയാണെന്ന് പറയപ്പെടുന്നു. ഈ സമയം വിശ്രമിക്കാന്‍ ഉപയോഗിക്കുമെന്നും, തന്റെ ആരോഗ്യ വിവരങ്ങള്‍ നിരന്തരം പങ്കുവയ്ക്കാം എന്നും ബീബര്‍ വീഡിയോയില്‍ പറയുന്നു.