ഹോളിവുഡ്: ഓസ്കറില് തിളങ്ങി ഓപൻഹൈമർ. മികച്ച നടൻ, സംവിധായകൻ ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ഓപൻഹൈമർ സ്വന്തമാക്കിയത്.
പുവർ തിംഗ്സ് നാല് പുരസ്കാരങ്ങളും നേടിയെടുത്തു.
ഓപൻഹൈമറിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോള്‍ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും ഓപൻഹൈമറിലൂടെ നേടിയെടുത്തു.
പുവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ഓപൻഹൈമറിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതം (ഒറിജിനല്‍ സ്കോർ), മികച്ച കാമറ, ചിത്രസംയോജനം തുടങ്ങിയവയ്ക്കുള്ള പുരസ്കാരങ്ങളും ഓപൻഹൈമർ സ്വന്തം പേരിലാക്കി.
മികച്ച വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരങ്ങളും പുവർ തിംഗ്സിന് ലഭിച്ചു.
മികച്ച സഹനടിക്കുള്ള പുരസ്കാരം ഡേവൈൻ ജോയ് റാൻഡോള്‍ഫ് (ചിത്രം-ദ ഹോള്‍ഡോവേഴ്സ്) സ്വന്തമാക്കി. മികച്ച തിരക്കഥ (ഒറിജിനല്‍) അനാട്ടമി ഓഫ് എ ഫാള്‍ നേടി. മികച്ച അവലംബിത തിരക്കഥ അമേരിക്കൻ ഫിക്ഷൻ കരസ്ഥമാക്കി.
23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകള്‍. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്റെ റോളില്‍ എത്തിയിരിക്കുന്നത്.