ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കാതെ എം മുകേഷ് എംഎൽഎ. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ മുകേഷ് കൈമാറിയില്ല.ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.അതേസമയം, എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയം ഇന്ന് സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജ്യക്കാര്യം ചർച്ചയായില്ല. ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന വാദം സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ മുകേഷ് പാർട്ടി നേതൃത്വത്തിന് കൈമാറും എന്നാണ് സൂചന.