ഇന്ത്യന്‍ ഗായകന് അര്ജുന് കനുംഗോ വിവാഹിതനാകുന്നു. കാര്‍ല ഡെന്നിസ് ആണ് വധു. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തിലായി വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്ന്.
മുംബൈയില്‍ അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഈ വര്‍ഷം ഓഗസ്റ്റ് 9 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടക്കും. ഓഗസ്റ്റ് 9ന് മെഹന്ദി 10 ന് വിവാഹം, 11ന് റിസപ്ഷന് ഇങ്ങനെയാകും ചടങ്ങുകള്‍. അര്‍ജുന്റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാകും കാര്‍ല ചടങ്ങില്‍ അണിയുക.
2023 ഏപ്രിലില്‍ ബ്രിട്ടണില്‍ വച്ച് കാര്‍ലയുടെ ആഗ്രഹ പ്രകാരം പള്ളിയില്‍ ക്രൈസ്തവ ആചാര പ്രകാരവും വിവാഹം സംഘടിപ്പിക്കും.
ലോകപ്രശസ്ത പിന്നണി ഗായകനാണ് അര്ജുന്. മുംബൈ സ്വദേശിയായ അര്ജുന് ഗോ ഗോവ ഗോണ്, പീസ എന്നീ ചിത്രങ്ങളില്‍ പിന്നണി ഗായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശാ ഭോസ്ലേയ്ക്കൊപ്പം ഇന്ത്യ, ദുബായ്, ഓസ്ട്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. നൈക് ക്രിക്കറ്റ്, ഇഎസ്പിഎന്‍ എന്നിവയ്ക്കായി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.