അടുത്ത വര്‍ഷത്തെ ഓസ്കര് അക്കാദമി അവാര്‍ഡ് ദാന ചടങ്ങ് നടത്താനുള്ള ഓഫര്‍ ഹാസ്യനടന് ക്രിസ് റോക്ക് നിരസിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഓസ്കര് വേദിയില്‍ നടന് വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തെ തുടര്‍ന്നാണ് ഓഫര്‍ നിരസിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്റ്റാന്‍ഡ്അപ്പ് കോമഡി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വീണ്ടും ഓസ്കര് വേദിയിലേക്ക് പോകുന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നത് പോലെയായിരിക്കുമമെന്ന് അദ്ദേഹം പറഞ്ഞതായി അരിസോണ റിപ്പബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ക്രിസ് റോക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്കറിന്റെ ചരിത്രത്തില്‍ വലിയ വിവാദമായിരുന്നു വില്‍ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് തലമുടി കൊഴിഞ്ഞു പോവുന്ന അലോപേഷ്യ രോഗിയാണ്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതിനെ കളിയാക്കുന്ന രീതിയില്‍ സംസാരിച്ചതാണ് വില്‍സ്മിത്തിനെ പ്രകോപിച്ചത്.
അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞു പോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
സംഭവം വിവാദമായതോടെ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും വില്ല്യം റിച്ചാര്‍ഡിന്റെ കുടുംബത്തോടും മാപ്പ് പറഞ്ഞു. വില്‍ സ്മിത്തിനെതിരേ അക്കാദമി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. അക്കാദമി അംഗത്വത്തില്‍ നിന്ന് 10 വര്‍ഷത്തേക്കാണ് വില്‍സ്മിത്തിനെ വിലക്കിയത്.