കൊച്ചി: മുകുന്ദന് ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടത്തിയ പ്രതികരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയ ആള് പിടിയില്‍. വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഇടവേള ബാബുവിന്റെ പരാതിയിലാണ് നടപടി. സൈബര്‍ പൊലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.
മുകുന്ദന് ഉണ്ണി അസോസിയേറ്റ്സു’മായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഇടവേള ബാബു സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞതത്.
‘മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്.പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാര്‍ക്കും നന്ദി പറയാനില്ല എന്ന ഡയലോഗോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതും മദ്യം കുടിക്കുന്നതും വാണിംഗ് എഴുതി കാണിക്കണം. പക്ഷേ ഈ സിനിമ കാണണം. ഫുള്‍ നെഗറ്റീവാണ്.
അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകള്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? ആ സിനി ഓടിയ സിനിമയാണ് പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും ചിന്തിക്കാന്‍ പോലും പറ്റില്ല. . ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്ന്’, എന്നായിരുന്നു ഇടവേള ബാബുവിന്റെ വാക്കുകള്‍.
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റസ്. ചിത്രം അടുത്തിടെയാണ് ഒടിടിയില്‍ ഇറങ്ങിയത്. ബ്ലാക്ക് കോമഡി ജേണറില് ഉള്‍പ്പെടുന്നതാണ് ചിത്രം. സിനിമയില്‍ അഭിഭാഷകന്റ വേഷത്തിലാണ് വിനീത് എത്തിയത്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.