ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംവിധായകന് ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ച് സിനിമക്ക് തുടക്കമായി. ഭാവനയാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.
സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ചന്തു നാഥ്, ജി.സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരാണ് മറ്റു താരങ്ങള്‍.
ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന് നിര്‍മ്മിക്കുന്ന ചിത്രം സസ്പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. രചന – നിഖില്‍. എസ്. ആനന്ദ്. ഹരി നാരായണന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന് ഈണം പകര്‍ന്നിരിക്കുന്നു.ജാക്സണ് ജോണ്സണ് ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം – ബോബന്, മേക്കപ്പ് – പി.വി.ശങ്കര്‍, കോസ്റ്റ്യം – ഡിസൈന്‍ – ലിജി പ്രേമന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – മനു സുധാകര്‍. ഓഫീസ് നിര്‍വ്വഹണം- ദില്ലി ഗോപന്. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് – പ്രതാപന് കല്ലിയൂര്‍, ഷെറിന് സ്റ്റാന്‍ലി. പ്രൊഡക്ഷന്‍ കണ്ട്രോളര്-സഞ്ജു.ജെ. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്സ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.