നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണസംഘം ഇന്ന് നടിയുടെ മൊഴിയെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും രേഖപ്പെടുത്തുക.
അതേസമയം, കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് കരുതുന്നത്. മുഖ്യപ്രതി റഫീഖുമായി ബന്ധമുള്ള സിനിമാ മേഖലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ഷംന കാസിമിന്റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.