തൃശൂര്‍: ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
ഇന്നലെ രാവിലെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയോടെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ നടന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ആര് ബിന്ദു, കെ രാധാകൃഷ്ണന്, എം ബി രാജേഷ്, അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ദുല്‍ഖര്‍ സല്മാന്, കുഞ്ചാക്കോ ബോബന്, സായ് കുമാര്‍, ബിന്ദു പണിക്കര്‍, കുഞ്ചന്‍, ജനാര്ദ്ദനന്, തെസ്നി ഖാന്, സംവിധായകരായ ഫാസില്‍, സത്യന് അന്തിക്കാട്, കമല്‍, സിബി മലയില്‍ തുടങ്ങി രാഷ്ട്രീയ- സിനിമാ- സാംസ്കാരിക മേഖലയിലെ നിരവധിപ്പേര്‍ അദ്ദേഹത്തെ കാണാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിലൂടെ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
ഇന്നസെന്റ് അന്തരിച്ചു , എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളുകളായി ചികിത്സയിലായിരുന്നു
ഇന്നസെന്റിന്റെ സംസ്കാരം നാളെ; ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം കൊച്ചിയിൽ ഉച്ചക്ക് 12 വരെ തുടർന്ന് ഇരിങ്ങാലക്കുടയിലും പൊതുദർശനം
അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തി, അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്, ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
ഇന്നസെന്റിന്റെ ജീവനെടുത്തത് ക്യാന്‍സറല്ല; കോവിഡും അനുബന്ധരോഗങ്ങളും’: ഡോ. വി പി ഗംഗാധരന്, രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന ഇന്നസെന്റ് മാതൃകയായിരുന്നു എന്നും വിപിജി
ആസ്വാദക ഹൃദയങ്ങളെ നര്‍മ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി, കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും മോദി
https://www.rashtradeepam.com/news/27/03/2023/condolences/
ഇരിങ്ങാലക്കുടയില്‍ പൊതുദര്‍ശനം ആരംഭിച്ചു; ഒരുനോക്കുകാണാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങള്‍, സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്.
https://www.rashtradeepam.com/news/27/03/2023/cm-7/