കൊച്ചി: മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചതോടെ അമ്മ പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.