വിരാട് കൊഹ്ലിക്കും അനുഷ്കയ്ക്കും കുഞ്ഞ് പിറക്കുന്നു. വിരാട് കോഹ്ലി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരി 2021 ല്‍ കുഞ്ഞ് എത്തുമെന്ന കുറിപ്പോടെയാണ് ഇരുവരുടേയും ചിത്രം വിരാട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചിരിക്കുന്നത്.
2017 ഡിസംബര്‍ 11 നായിരുന്നു വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹിതരായത്. ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിരാട്- അനുഷ്ക അഥവ് ‘വിരുഷ്ക’ ചിത്രങ്ങള്‍ നിറഞ്ഞു. വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.
And then, we were three! Arriving Jan 2021 ❤️????
Posted by Virat Kohli on Wednesday, August 26, 2020
വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. താജ് ഡിപ്ലോമാറ്റിക് എന്‍ക്ലേവിന്റെ ദര്‍ബാര്‍ ഹോളിലായിരുന്നു പ്രൗഢ ഗംഭീരമായ ചടങ്ങ്. ഡിസംബര്‍ 26 ന് മുംബൈയിലും റിസപ്ഷന് സംഘടിപ്പിച്ചിരുന്നു.