ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉണ്ടായിട്ടും മുകേഷ് എംഎൽഎയെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് സർക്കാർ നീക്കിയിട്ടില്ല. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുകേഷിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും.
ഈ കമ്മിറ്റിയുടെ തുടക്കം മുതൽ മുകേഷ് അംഗമാണ്. രണ്ടിലധികം ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമാകുന്നത്. സിനിമാ സെറ്റിലും ചാനല്‍ പരിപാടിയിലുമുള്‍പ്പടെ ആരോപണം നേരിടുന്ന വ്യക്തിയെ എന്തിന് സംരക്ഷിക്കണമെന്നും അദ്ദേഹത്തെ മാറ്റണമെന്നുമാണ് പ്രതിപക്ഷവും യുവജന സംഘടനകളും ഒരുപോലെ ആവശ്യപ്പെടുന്നത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും നയങ്ങൾ രൂപീകരിക്കാനും നിയോഗിക്കപ്പെട്ട സമിതിയിൽ ഇത്തരം ആരോപണങ്ങൾ നേരിടുന്ന ഒരാൾക്ക് ഇനിയും അംഗമാകാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയുമടക്കമുള്ള സംഘടനകള്‍ വലിയ തോതില്‍ പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മുകേഷും സമ്മര്‍ദ്ദത്തിലാവുകയാണ്.