എറണാകുളം: സിനിമാ ചിത്രീകരണത്തിനിടെ നടന് പൃഥ്വിരാജിന് പരിക്കേറ്റു. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് താരത്തിന് ശസ്ത്രക്രിയ നടത്തും. മറയൂരിലണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടക്കുന്നത്
ജി.ആര്. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയന് നമ്പ്യാരാണ്. ഷമ്മി തിലകന്,? അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.