ഷെയ്ന് നിഗം- ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനം മറ്റുള്ള അഭിനേതാക്കള്‍ക്കും പാഠമാകണമെന്ന് സിയാദ് കോക്കര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള ആളുകള്‍ ഇന്നും വിട്ടുവീഴ്ച ചെയ്യുന്നവരാണ്. ഇവരില്ലെങ്കിലും മലയാള സിനിമയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മനസിലാക്കാനാണ് നടപടിയെന്നും അദേഹം പറഞ്ഞു.
സിയാദ് കോക്കറിന്റെ വാക്കുകള്‍
‘മോഹന്‍ലാല്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ആളുകള്‍ ഇന്നും വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. ആരും അറിയാത്തതുകൊണ്ടാണ്. ഈ നടന്മാര് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ ആദ്യം നാന്നായി തീര്‍ക്കട്ടെ എന്ന് കരുതിയല്ല സഹകരിക്കേണ്ട എന്ന തീരുമാനം കൈക്കൊള്ളുന്നത്. ഞാന്‍ മനസിലാക്കിയതും സംസാരിച്ചതും ഇത് മറ്റുള്ളവര്‍ക്കും പാഠമാകണം എന്ന് കരുതിയാണ്. ഇവര്‍ ഇല്ലെങ്കിലും മലയാള സിനിമയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഷെയ്ന് നിഗമോ ശ്രീനാഥ് ഭാസിയോ ഒന്നുമല്ല മലയാള സിനിമയിലെ പ്രധാനികള്‍. ഇവരെ കണ്ടുകൊണ്ട് തിയേറ്ററില്‍ ആരും കയറുന്നില്ല. ഈ അടുത്ത കാലങ്ങളില്‍ തിയേറ്ററില്‍ ഇറങ്ങിയ ഈ നടന്മാരുടെ സിനിമകള്‍ ഒരു ഷോ പോലും കളിച്ചിട്ടില്ല. പ്രേക്ഷകര്‍ ഇല്ലാത്തതുകൊണ്ട് പൂട്ടിയിടുക പോലും ഉണ്ടായിട്ടുണ്ട്, അതിവര് മനസിലാക്കണം,’ സിയാദ് കോക്കര്‍ പറഞ്ഞു.