മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണി. എന്നാൽ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു എന്നാരുന്നു ഇന്നലെ കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിൻ ഷാഹിർ, പറവ ഫിലിംസിൻ്റെ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും ആദ്ദേഹം പ്രതികരിച്ചു.തമിഴിൽ മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതായി ഷോൺ പറഞ്ഞുസന്താനഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബര്‍ 5നാണ് ഗുണ തിയറ്ററുകളിലെത്തുന്നത്. കമല്‍ഹാസനും റോഷ്നിയും രേഖയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിനും വേണ്ടി ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടാണ് ‘കണ്മണി അന്‍പോട്. മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു.