ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉര്‍വശി. ആലോചിക്കാം, പഠിച്ച് പറയാം എന്നൊന്നും പറയാതെ ഈ ആരോപണങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി അമ്മ നടത്തേണ്ടതാണെന്ന് ഉര്‍വശി പ്രതികരിച്ചു. പരാതി ഉള്ളവർ മുന്നോട്ട് വരണം. അമ്മ ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യണം. രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണ്. അമ്മ സംഘടനാ നിലപാടുകളിൽ നിന്ന് തെന്നിമാറരുതെന്നും നിലപാട് വ്യക്തമാക്കണമെന്നും ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഷങ്ങളായി സിനിമയാണ് തന്റെയടക്കം ഉപജീവനം. അത്തരം ഒരു മേഖലയില്‍ ഇത്തരം ചില പുരുഷന്മാര്ക്കിടയിലാണ് ജീവിക്കുന്നത് എന്നത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ്. അങ്ങനെയല്ല സിനിമ, അങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ സ്ത്രീയും പുരുഷനും കൈകോര്‍ത്താണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. എന്നാല്‍ എല്ലാ മേഖലകളിലും ഉള്ളപോലെ ചില മോശം പ്രവണതകള്‍ ഇവിടെയുണ്ട്. അമ്മ സംഘടനാ നിലപാടുകളിൽ നിന്ന് തെന്നിമാറരുതെന്നും നിലപാട് വ്യക്തമാക്കണമെന്നും ഉർവശി മാധ്യമങ്ങളോട് പറഞ്ഞു.