സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ പറഞ്ഞതിൽ ഗൂഢാലോചനയില്ലെന്നും താൻ പറഞ്ഞതെല്ലാം തികഞ്ഞ ബോധ്യത്തോടെയാണെന്നും ശ്രീലേഖ മിത്ര ഒരു പറഞ്ഞു. കേസെടുക്കാൻ പരാതി നൽകണമെന്ന സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോടും മിത്ര പ്രതികരിച്ചു. ആവശ്യമെങ്കിൽ കേസുമായി സഹകരിക്കുമെന്ന് മിത്ര പ്രതികരിച്ചു. അതേസമയം രഞ്ജിത്തിനെതിരെ വൻ പ്രതിഷേധമാണ് പല മേഖലകളിലും ഉയരുന്നത്. സിനിമാ മേഖലയിലെ പല നടന്മാരും സംവിധായകരും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും നേരത്തെ പരാതി നൽകിയിരുന്നു. രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.