സാക്ഷരതാ മിഷന് നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്. നടന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി ശിവൻകുട്ടി രംഗത്ത് എത്തിയിട്ടുണ്ട്.
തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലാണ് നടൻ ഇന്ദ്രൻസ് തന്റെ ഏഴാം ക്ലാസ് പരീക്ഷയ്ക്ക് എത്തിയത്. പേപ്പറിലെ സംശയങ്ങൾ ചോദിച്ചു മനസിലാക്കിയും ഒപ്പമുള്ളവരോടൊപ്പം സെൽഫിയെടുത്തും, കാത്തു നിന്ന മാധ്യമങ്ങളോട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവും അറിയിച്ച ശേഷം, കൃത്യം 9.30ന് അദ്ദേഹം പരീക്ഷ ഹാളിലെത്തി.
സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.