നടൻ ധര്മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്.മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി
‘ഞങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി’- ധർമജൻ പറഞ്ഞു.രണ്ട് പെണ്മക്കളാണ് ധര്മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ മക്കള്‍. നിരവധി ആരാധകരാണ് ധര്മജന് വിവാഹ ആശംസകള്‍ നേരുന്നത്.