നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ബാലയുടെ നാലാമത്തെ വിവാഹമാണിത്.
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെ 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു. ഈ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. മൂന്നാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു നടൻ. ഭീഷണി കോള്‍ വന്ന് എന്നും താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു നടൻ. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ. എന്റെ വീടില് വാതില്ക്കല് പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.