മോഡലും അവതാരകയും നടിയുമായ പാർവതി കൃഷ്ണയും മകൻ ആതുവും സോഷ്യൽ മീഡിയയിൽ പ്രിയങ്കരരാണ്. കൂടുതലും അച്ചുവുമൊന്നിച്ചുള്ള നിരവധി വീഡിയോകളാണ് പാർവതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത് കുഞ്ഞിന് ശേഷം ശരീരഭാരം കുറച്ച പാർവതിയുടെ രൂപമാറ്റവും വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ പാർവതി തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് പാർവതിയുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…
”അച്ഛൻ .. ഞാൻ മീഡിയയിൽ വരണമെന്ന് ഇ ലോകത്തു ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛൻ ആരുന്നു ..എന്നെ പറ്റി വാനോളം പുകഴ്ത്തുമ്പോൾ ഞാൻ പലപ്പോഴും അച്ഛനോട് പറയുമരുന്നു , അച്ഛാ എല്ലാരും കളിയാക്കും ഇനി അങ്ങനെ പറയരുതേ എന്നൊക്കെ .. എന്തൊക്കെ വന്നാലും പെണ്മക്കൾക് അച്ഛൻ എന്നത് ഒരു ശക്തി തന്നെ ആണ് .. ഇനി അങ്ങനെ ആളുകളോട് എന്നെ പറ്റി പറയാൻ അച്ഛനില്ല എന്നത് ഒരു സത്യം ആണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല .. ഓരോ കാര്യത്തിനും ഞാനും അച്ഛനും എപ്പോഴും വഴക്കുണ്ടാക്കും .. കാരണം നമ്മൾ വഴക്കുണ്ടാക്കിയാലും നമ്മളെ ഒരിക്കലും വിഷമിപ്പിക്കാതെ നമ്മളോടൊപ്പം ഉണ്ടാകുന്നത് അച്ഛനമ്മമാർ തന്നെ ആയിരിക്കും .. ഇനി വഴക്കുണ്ടാക്കാനും പിണങ്ങി ഇരിക്കാനും എന്നെ പറ്റി എല്ലാവരോടും പറയാനും എന്റെ അച്ഛൻ ഇല്ല .. ഇത്രേ ഉള്ളു എല്ലാവരും .. ആവോളം സ്നേഹിച്ചോണേ അച്ഛനേം അമ്മേം ഒക്കെ .. ഇല്ലാണ്ടാവുമ്പോൾ ഉള്ള വേദന ഒട്ടും സഹിക്കാൻ കഴിയില്ല … ഒന്നുടെ അമർത്തി കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒക്കെ കൊതി വരുമെന്നേ .. സ്ട്രോക്ക് വന്നതിനു ശേഷം അവസാന 4 മാസം അച്ഛന് ഞങ്ങളെ ആരെയും മനസിലാവുന്നുണ്ടാരുന്നില്ല .. അവസാനം വരെയും അച്ഛനെ പൊന്നുപോലെ നോക്കാൻ പറ്റി എന്നത് മാത്രേ ഉള്ളു ഒരു ആശ്വാസം .. കാണുന്നുണ്ടാകും എല്ലാം” …