നടി പ്രിയങ്ക ചോപ്രയുടെ ബിസിനസ് പങ്കാളിയായിരുന്ന ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്ത റെസ്റ്റോറൻ്റായ സോന അടച്ചുപൂട്ടുന്നു. ബുധനാഴ്ച സോനയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പ്രഖ്യാപനം നടത്തി , റസ്റ്റോറൻ്റിൻ്റെ അവസാന സേവനം ജൂൺ 30 ഞായറാഴ്ച ബ്രഞ്ച് ആയിരിക്കുമെന്ന് പ്രസ്താവിച്ചു.
“ശ്രദ്ധേയമായ മൂന്ന് വർഷങ്ങൾക്ക് ശേഷം, സോന അടച്ചുപൂട്ടുകയാണ്. ഞങ്ങളുടെ റസ്റ്റോറൻ്റിലെത്തിയ എല്ലാവരോടും ഞങ്ങൾക്ക് വളരെയധികം നന്ദിയുണ്ട്. നിങ്ങളെ സേവിക്കുന്നത് ഞങ്ങളുടെ ഏറ്റവും വലിയ ബഹുമതിയാണ്” റസ്റ്റോറൻ്റിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പയുന്നു. “സോനയുടെ അവസാന സേവനം ജൂൺ 30 ആയിരിക്കും. ഞായറാഴ്ച ബ്രഞ്ച് ആയിരിക്കും ലഭിക്കുക” എന്നും പോസ്റ്റില്‍ പറയുന്നു.
നടിയുടെ ഭർത്താവ് ഗായകൻ നിക്ക് ജോനാസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഹിന്ദിയിൽ ‘സ്വർണം’ എന്നർത്ഥം വരുന്ന ‘സോന’ എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറൻ്റിന് നാമകരണം ചെയ്തത്. കോവിഡ് -19 നിയന്ത്രണങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും തുറന്നെങ്കിലും, ന്യൂയോർക്കിലെ പാചക രംഗത്തെ ഒരു പ്രമുഖ ഘടകമായി സോന സ്വയം സ്ഥാപിച്ചു. ചോപ്രയും അവരുടെ ഭർത്താവ് നിക്ക് ജോനാസും മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത പ്രത്യേക പൂജയോടെയാണ് റെസ്റ്റോറൻ്റിൻ്റെ ഉദ്ഘാടനം 2021 ല്‍ നടന്നത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.