ഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.5 ഭാഷകളില്‍ ആണ് റിലീസ് . മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരമാണ്. പ്രായം കൂടും തോറും വീര്യവും കൂടുകയാണെന്ന് മാത്രം. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന് ടി. ഡി രാമകൃഷണനാണ് തിരക്കഥയെഴുതുന്നത്. ഷെഹ്നാദ് ലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്, സംഗീതം ക്രിസ്റ്റോ സേവിയര്‍. ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുന്നത്.