ദില്ലി: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ പരാതിയിൽ ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് ആരോപിച്ചു വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്(വാഷ്)എന്ന സംഘടന രംഗത്ത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ചെയർമാൻ ഇടപെടുന്നില്ലാണ് ഫേസ്ബൂക്കിലൂടെ സംഘടന ആരോപിച്ചിരിക്കുന്നത്.സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ആ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടിക്കായി ചെയര്മാന് തീരുമാനം എടുത്തില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിക്കുന്നത്.
ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി ആഭ്യന്തര സമിതിക്ക് നല്‍കിയിരുന്നത്. ഇടപെടൽ തേടി പരാതിക്കാരി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും പോസ്റ്റിൽ പറയുമ്മു.പോഷ് നിയമപ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനകം ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം.സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ്ആര്‍എഫ്ടിഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ സുരേഷ് ഗോപി ഇതുവരെ അതിന് തയ്യാറായില്ലെന്നാണ് ആരോപണം.