ചെന്നൈ: തമിഴ് യുവനടി ദീപികയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ അപാര്ട്മെന്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് 29 കാരിയായ ദീപിക. പോളിന് ജെസീക്കയാണ് യഥാര്‍ത്ഥ നാമം. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപാര്‍ട്ടമെന്റിലാണ് മരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സുഹൃത്ത് ഫ്ളാറ്റില്‍ എത്തിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോളിന് ജെസീക്കയെന്നും അറിയപ്പെട്ടിരുന്ന ദീപിക പ്രണയ ബന്ധത്തിലുണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ആദ്യത്തില്‍ റിലീസ് ചെയ്ത വൈദയിലെ ചെറിയ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നടന് വിശാല്‍ നായകനാകുന്ന തുപ്പറിവാളനിലും പ്രധാന വേഷത്തിലെത്തിയിരുന്നു. നിരവധി ടിവി ഷോകളും ചെയ്തിട്ടുണ്ട്.