കോതമംഗലം: ത്രില്ലെര്‍ സിനിമയുടെ ഭാഗമകാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കോതമംഗലത്ത് എത്തി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് കെ എല്‍ 07 സി എക്സ് 0369 നമ്പറിലുള്ള ഡിഫന്‍ഡര്‍ കാറില്‍ മമ്മൂട്ടി എത്തിയത്. വടാട്ടുപാറ തുണ്ടത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി എത്തിയതറിഞ്ഞ് ആരാധക വൃന്ദം വനപാതയില്‍ തടിച്ചുകൂടി. ശക്തമായ മഴ വകവയ്ക്കാതെ താരത്തെ കാണാന്‍ സമീപപ്രദേശങ്ങളില്‍ നൂറു കണക്കിന് ആരാധകരാണ് മണിക്കൂറുകളോളം കാത്തുനിന്നത്.
രാവിലെ 10 മണിയോടെ ലൊക്കേഷനില്‍ എത്തിയ താരം മഴമൂലം മുടങ്ങിയ ഏതാനും ഭാഗങ്ങളും കൂടി ചിത്രീകരിച്ച ശേഷമെ കോതമംഗലത്ത് നിന്നും മടങ്ങകയുള്ളു. വൈകിട്ട് 7 മണിക്ക് ശേഷവും മമ്മൂട്ടി ലൊക്കേഷനില്‍ നിന്നും മടങ്ങിയിട്ടില്ല. ബി ഉണ്ണികൃഷ്ണന്റെ ഇനിയും പേരിടാത്ത ചിത്രത്തിലാണ് താരം അഭിനയിച്ചുവരുന്നത്. ഇതിന്റെ ഏതാനും രംഗങ്ങളുടെ ചിത്രീകരണമാണ് തിങ്കളാഴ്ച തുണ്ടം വനഭാഗത്ത് ഒരുക്കിയിട്ടുള്ള ലൊക്കേഷനില്‍ നടക്കുന്നത്. നിര്‍ത്താതെ മഴയുണ്ടായിരുന്നെങ്കിലും ഇഷ്ടതാരം ലൊക്കേഷനില്‍ ഉണ്ടെന്നറിഞ്ഞ് ആരാധരില്‍ നല്ലൊരുവിഭാഗവും കാത്ത്നില്പ്പ് തുടരുകയായിരുന്നു. തുണ്ടത്തും, ചെങ്കര, കളപ്പാറകുട്ടമ്പുഴ, പൂയംകുട്ടി പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം. .