കന്നട നടന് ദര്ശന് തൊഗുദീപയുടെ മാനജേര്‍ ശ്രീധറിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരണത്തില്‍ പൊലീസ് പുനരന്വേഷണം നടത്തണമെന്ന് സഹോദരി രൂപയും മാതാവും ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദർശന്റെ മാനേജർ ശ്രീധറിനെ ദര്‍ശന്റെ ഫാം ഹൗസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു.
‘മകന്റെ മരണത്തിന് പിന്നാലെ ഒരാള്‍ അരലക്ഷം രൂപ തന്നു. ഞങ്ങള്‍ ആ പണം വാങ്ങി. ഇപ്പോള്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഞങ്ങള്‍ സംശയിക്കുന്നതായി’ ശ്രീധറിന്റെ അമ്മ പറഞ്ഞു.ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോഡ് ചെയ്ത ശ്രീധറിന്റെ വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ആത്മഹത്യാകുറിപ്പിൽ ഉള്ളത് കൈവിരലിൽ മഷി പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.തന്റെ മരണശേഷം ഇത് സംബന്ധിച്ച് ആരെയും ബുദ്ധിമുട്ടിക്കരുതെന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചിരുന്നു. ശ്രീധര്‍ മരിച്ചതോടെ, ദര്ശന് ഉള്‍പ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി