മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.
സ്ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അധിക്ഷേപങ്ങളും അശ്ലീല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാനും അശ്വതിയ്ക്ക് അറിയാം.
ഇപ്പോഴിതാ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയൊരാള്‍ക്ക് അശ്വതി നല്കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. അശ്വതി പങ്കുവച്ച തന്റെ ചിത്രത്തിനായിരുന്നു അശ്ലീല കമന്റ് ലഭിച്ചത്. മാറിടത്തെയായിരുന്നു ഇയാള്‍ കമന്റില്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഉടനെ തന്നെ അശ്വതി കമന്റിന് മറുപടിയുമായി എത്തുകയായിരുന്നു.
സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന് ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്കിയ മറുപടി. ഇതിന് പിന്തുണയുമായി നിരവധി പേര് എത്തിയിട്ടുണ്ട്. കമന്റുകളിലൂടെ നിരവധി പേര് പിന്തുണയുമായി എത്തിയിട്ടുണ്ട്.
നടി രചന നാരായണന്‍കുട്ടിയും അശ്വതിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. അശ്വതിയുടെ മറുപടിയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു രചന പിന്തുണ നല്‍കിയത്. ഏറ്റവും മികച്ച മറുപടിയെന്നായിരുന്നു രചന നാരായണന്‍കുട്ടി പറഞ്ഞത്. ഇതുപോലുള്ളവര്‍ക്ക് ഇതു തന്നെയാണ് മറുപടി നല്‍കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം കമന്റിട്ടയാള്‍ക്കെതിരേ ജനരോഷം ശക്തമായതോടെ ഇയാള്‍ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്ത് മുങ്ങുകയും ചെയ്തു. നേരത്തെയും സൈബര്‍ ഇടത്തില്‍ തനിക്കെതിരേ വന്ന മോശം കമന്റുകള്‍ക്ക് ശക്തമായ ഭാഷയില്‍ അശ്വതി മറുപടി നല്‍കിയിട്ടുണ്ട്.