നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്ത്തകന് പീറ്റര്‍ ഫോര്‍ഡ്. ”നിങ്ങള്‍ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാല്‍ ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്ത് യോഗ്യത” എന്നായിരുന്നു പീറ്ററിന്റെ ചോദ്യം.
തൊട്ടു പിന്നാലെ മറുപടിയുമായി പ്രിയങ്ക രംഗത്തെത്തി. ”എന്റെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ്” പ്രിയങ്ക കുറിച്ചു.
തിങ്കളാഴ്ചയാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്കാര്‍ പട്ടിക പുറത്തുവിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക ചോപ്ര അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പെട്ടിട്ടുണ്ട്.