സംസ്ഥാന സര്‍ക്കാര്‍ 2020 ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എന്‍ അരുണ്‍. ആണ്ടാള്‍ സിനിമയും മുഖ്യകഥാപാത്രമായ ഇരുളപ്പനെ മികവാര്‍ന്ന നിലയില്‍ അവതരിപ്പിച്ച നടന് ഇര്‍ഷാദ് അലിയെയും ഒരു പ്രത്യേക പരാമര്‍ശം പോലും നല്‍കാതെ ജൂറി അവഗണിച്ചെന്ന് എന്‍. അരുണ്‍ കുറ്റപ്പെടുത്തി. ജൂറി ദയവായി ആണ്ടാള്‍ കണ്ട് വിലയിരുത്തു എന്നും അരുണ്‍ വിമര്‍ശിച്ചു.
പ്രമോദ് കൂവേരി രചന നിര്‍വഹിച്ച്, ഷെരീഫ് ഈസ സംവിധാനം ചെയ്ത സിനിമയാണ് ആണ്ടാള്‍. മികച്ച കലാമൂല്യമുള്ള സിനിമയായ ആണ്ടാളിനെയും സിനിമയില്‍ മുഖ്യകഥാപാത്രമായ ഇരുളപ്പനെ മികവാര്‍ന്ന നിലയില്‍ അവതരിപ്പിച്ച നടന് ഇര്‍ഷാദ് അലിയെയും ഒരു പ്രത്യേക പരാമര്‍ശം പോലും നല്‍കാതെ അവഗണിച്ചിരിക്കുകയാണ് ജൂറി എന്നാണ് അരുണിന്റെ ആരോപണം.