മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം മോഹൻലാൽ വിളിച്ചെന്ന വാർത്ത നിഷേധിച്ച് അമ്മ മാനേജ്മെൻ്റ്. വാര്‍ത്ത തെറ്റെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് ഒരറിവും തനിക്കില്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്.
സംഘടനയുടെ മൊത്തത്തിലുള്ള നയം തീരുമാനിക്കാൻ മോഹൻലാൽ നാളെ അമ്മയുടെ അടിയന്തര യോഗം വിളിച്ചതായി വാർത്തകൾ പ്രചരിച്ചു. യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി അറിയിച്ചു. ചില ചാനലുകളുടെ വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അമ്മയുടെ അഡ്ഹോക് കമ്മിറ്റി പ്രതിനിധികള്‍ പ്രതികരിച്ചു.