ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. തൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടന്. ‘ബ്രോ ഡാഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്ററാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കൂടി പങ്കുവച്ചിരിക്കുന്നത്.
തൻ്റെ ചിത്രം ഒരു ‘ഹാപ്പി ഫിലിം’ ആണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ലൂസിഫറിൻ്റെ നിര്‍മാതാവായ ആൻ്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ‘ബ്രോ ഡാഡി’ എന്നും അധികം താമസിയാതെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുമെന്നും പൃഥ്വിരാജ് തൻ്റെ പോസ്റ്റിലൂടെ പറഞ്ഞു.