കൊച്ചി: നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന് മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധനക്കെത്തി. ആന്റണി പെരുമ്പാവൂരും താരവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയും തുടര്‍ന്ന് നാലുമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പും നടന്നത്.
നേരത്തെ ആന്റണി പെരുമ്പാവൂരിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ മോഹന്‍ ലാലിന്റെ പങ്കാളിത്ത വ്യവസായങ്ങളുമുണ്ട്. ഇതില്‍ ശേഖരിച്ച രേഖകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായായിരുന്നു മൊഴിയെടുപ്പ്. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.