ഷാരൂഖ് ഖാന് ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോര്‍ഡ് പ്രതിഷേധം അറിയിച്ചു.
ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന് എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.
പത്താന് എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.
ബേഷറം റാംഗ് ഗാനരംഗത്തില്‍ ദീപിക ഇട്ട വസത്രത്തിന്റെ നിറമാണ് വിവാദത്തിലേക്ക് നയിച്ചത്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശം. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വരെ ഗാനരംഗത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖിന്റെയും ദീപികയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചിരുന്നു.
ഇപ്പോഴിതാ ഗാനത്തെയും നായിക ദീപിക പദുക്കോണിനെയും വിമര്‍ശിക്കുകയാണ് ബോളിവുഡ് നടന് മുകേഷ് ഖന്ന. ഇപ്പോള്‍ അല്പ വസ്ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രിമില്ലാതെ വരുമെന്ന് മുകേഷ് പറഞ്ഞു.
”എല്ലാം അനുവദിക്കുന്ന സ്പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടായി. അടുത്ത തവണ അടുത്തതായി നിങ്ങള്‍ വസ്ത്രമില്ലാതെ വരും” ശക്തിമാന് താരം പരിഹസിച്ചു.