ഉരുള്‍പൊട്ടല്‍ ദുരന്തം ലോക മനസാക്ഷിയെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.ഇതാ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ‘ഉരുള്‍ ‘എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കോടനാട്, മലയാറ്റൂര്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ബില്‍ഡിംങ് ഡിസൈനേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഉരുള്‍’, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.
മലയോര ഗ്രാമമായ പാറമലയില്‍ പലചരക്ക് കട നടത്തുന്ന ആളാണ് ജോണി. ഭാര്യയും ഒന്നര വയസ്സുള്ള മകളും, അമ്മയും, സഹോദരി ജാസ്മീനുമാണ് ജോണിയോടൊപ്പം താമസം. വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു അവര്‍.ജോണിയുടെ സഹോദരി ജാന്‍സിയുടെ വിവാഹം, ആ നാട്ടില്‍ തന്നെയുള്ള പ്രിന്‍സ് എന്ന ചെറുപ്പക്കാരനുമായി ചിങ്ങം രണ്ടിന് നടത്തുവാന്‍ തീരുമാനിക്കുന്നു. കാര്യങ്ങളെല്ലാം മംഗളകരമായി നീങ്ങുമ്പോഴാണ്, കര്‍ക്കിടമാസത്തിലെ ആ ഇരുണ്ട രാത്രിയിലെ മഹാദുരന്തം അവരെ തേടിയെത്തിയത് ! തുടര്‍ന്നുണ്ടാവുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ ‘ഉരുള്‍’ എന്ന സിനിമ കടന്നു പോകുന്നു.
ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. . ദില്ലി മലയാളിയായ ടീന ബാടിയയാണ് നായിക.ഉരുള്‍ പൊട്ടല്‍ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപര്‍ണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബന് അലമ്മൂടനും അഭിനയിക്കുന്നു.
ബില്‍ഡിംങ് ഡിസൈനേഴ്സിന്റെ ബാനറില്‍ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന ‘ഉരുള്‍’ എന്ന ചിത്രത്തിന്റെ ക്യാമറ – ഷെട്ടി മണി, ആര്‍ട്ട് – അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെര്‍ലിന്‍മൂലമ്പിള്ളി, ആര്.ആര് – ജോയ് മാധവ്, ഡി.ഐ-അലക്സ് വര്‍ഗീസ്, മേക്കപ്പ് – വിജയന് കേച്ചേരി, വസ്ത്രാലങ്കാരം – ദേവകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ – അര്ജുന് ദേവരാജ്, ലക്ഷ്മണന്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – കരീം, വെല്‍സ് കോടനാട്, പി.ആര്.ഒ- അയ്മനം സാജന്
ബോബന് ആലുമ്മൂടന്‍, റഫീക് ചോക്ളി, ടീനമ്പാടിയ, അപര്‍ണ്ണ ഷിബിന്‍, സാജു തലക്കോട്, എലികുളം ജയകുമാര്‍, ഉണ്ണി എസ് നായര്‍, സജീവന്,ജോസ് ദേവസ്യ, വെല്‍സ്,കൊച്ചുണ്ണി പെരുമ്പാവൂര്‍ ,അബ്ദുള്ള,അരുണ്‍,സഫ്ന ഖാദര്‍ ,നിധീഷ, സംഗീത നായര്‍, ടിഷ, ഗ്രേഷ്യ, ഷെറിന്, വിന്‍സി, ദിവ്യാ ദാസ് ,ജയശ്രീ, ബേബി നിഥിലി, ബേബി അന്‍ജന, ബേബി ഷീലി എന്നിവര്‍ അഭിനയിക്കുന്നു.ചിത്രം നവംബര്‍ 8 ന് തീയേറ്ററുകളിലെത്തും.