നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ സംഗീതഞ്ജൻ രമേഷ് നാരായണിനോട് വിശദീകരണം തേടി ഫെഫ്ക മ്യൂസിക് യൂണിയൻ. ഇന്നലെ ആണ് ഫെഫ്കയുടെ ഭാഗം ആയ മ്യൂസിക് യൂണിയൻ രമേശ് നാരായണനോട് വിശദീകരണം തേടിയത്. രമേശ് നാരായണിന് വീഴ്ച സംഭവിച്ചു. അദ്ദേഹം പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
രമേശ് നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ് നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് വിശദീകരണ കുറിപ്പിൽ രമേഷ് അറിയിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജിയുടെ ട്രെയ്ലർ ലോഞ്ചിനിടെയായിരുന്നു സംഭവമുണ്ടായത്.