ഈ വര്‍ഷത്തെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ നടക്കും. നേരത്തെ ഡിസംബര്‍ 10ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥയും തിയേറ്ററുകളുടെ ലഭ്യതക്കുറവും കാരണമാണ് ചലച്ചിത്രമേള നീട്ടുന്നത്.
മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്ക്കുന്ന IFFKയുടെ 26 -ാം പതിപ്പ് മേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ്എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1 ല്‍ ഡിസംബര്‍ 9 ന് നിര്‍വഹിക്കും.