സംഗീത സംവിധായകന് രമേശ് നാരായണന് സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്‍പ്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിര്‍ഷ. നടന് ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ രമേശ് നാരായണനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നാദിര്‍ഷ രംഗത്തുവന്നത്.
രമേശ് നാരായണന്റെ മനസ്സിലെ ഞാന്‍ എന്ന ഭാവമാണ് ആസിഫ് അലിയെ അപമാനിച്ചതിലൂടെ പുറത്തുവന്നതെന്ന് സംവിധായകന് സജിന്‍ ബാബു പറഞ്ഞു. ആസിഫ് തന്നെക്കാള്‍ താഴെയുള്ള ഒരാളാണെന്ന തോന്നലാകാം ഇതിന് കാരണം. എന്നാല്‍ ആ സംഭവത്തിലൂടെ ഒരുപാട് മനുഷ്യരേക്കാള്‍ രമേശ് നാരായണ്‍ താഴെ പോവുകയാണുണ്ടായതെന്ന് സജിന്‍ ബാബു സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
‘ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന് ഉപഹാരം താത്പര്യമില്ലാതെ വെറുതെ വാങ്ങിയിട്ട് വീണ്ടും അതെ മെമെന്റോ വീണ്ടും ജയരാജ് സാറില്‍ നിന്നും സന്തോഷത്തോടെ സ്വീകരിക്കുന്നതും നമ്മള് കണ്ടു. ഇതിനെ പലരും മതത്തെ കൂട്ടുപിടിച്ച് ചര്‍ച്ചയാകുന്നതും കാണുന്നു. സത്യത്തില്‍ എനിക്ക് മനസ്സിലാകുന്നത് ഇവിടെ മതമല്ല കാര്യം, രമേശ് നാരായണന്റെ മനസ്സിലെ ഞാനെന്ന ഭാവമാണ് ഇതിലൂടെ പുറത്ത് വന്നത്’,
എന്നിട്ട് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയപ്പോഴും, തന്റെ അഹങ്കാരത്തിന് പ്രഹരമേറ്റു എന്ന് മനസ്സിലാക്കിയപ്പോഴും അദ്ദേഹം മീഡിയയില്‍ വന്നിരുന്ന് മോങ്ങുകയും, ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സത്യത്തില്‍ താങ്കള്‍ ആസിഫ് അലിയെക്കാള്‍ മാത്രമല്ല ഒരുപാട് മനുഷ്യരേക്കാള്‍ താഴെയായിപോകുന്നു ശ്രീ പണ്ഡിറ്റ് രമേശ് നാരായണ്‍ ജി അങ്ങയുടെ സ്ഥാനം’, എന്ന് സജിന്‍ ബാബു കുറിച്ചു. സംഭവത്തില്‍ കല-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
സംഭവമിങ്ങനെ••••••
എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയുടെ ട്രെയ്ലര് ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങാതെ രമേശ് നാരായണ്‍ അപമാനിച്ചത്. ചടങ്ങില്‍ പുരസ്കാരം നല്കാന് നടന് ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകന് ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.