പ്രശസ്ത സംവിധായകനായ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സച്ചി. വമ്പന്‍ ഹിറ്റുകളായ ഡ്രൈവിങ്ങ് ലൈസന്സിന്റ തിരക്കഥയും അയ്യപ്പനും കോശിയും സിനിമയുടെ രചനയും സംവിധാനവും സച്ചിയുടേതായിരുന്നു.
മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണിന്റെ സ്വതന്ത്ര രചയിതാവായിരുന്നു സച്ചി. ദിലീപ് നായകനായ രാമലീലയുടെ തിരക്കഥ സച്ചിയുടേതാണ്.പൃഥ്വിരാജ് ബിജുമേനോന് ഒന്നിച്ച അനാര്‍ക്കലിയാണ് ആദ്യ സംവിധാന സംരഭം.