നടി കീര്‍ത്തി സുരേഷും സംവിധായകന് അനിരുദ്ധ് രവിചന്ദറും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് നടിയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് കുമാര്‍. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് ഇവര്‍ വിവാഹിതരാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നത്.
ഇരുവരും പ്രണയത്തിലാണ് എന്നും ഉടന്‍ വിവാഹിതരാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മിസ് ഇന്ത്യ എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റീലീസ് ചെയ്തത്. പ്രിയദര്ശന് സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും താരം വേഷമിട്ടിട്ടുണ്ട്.